Ticker

6/recent/ticker-posts

രണ്ട് സ്കൂട്ടർ അപകടങ്ങളിൽ മൂന്ന് യുവതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട്:  സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.വ്യത്യസ്ത അപകടങ്ങളിലാണ് പരിക്ക്. ചളിയങ്കോട് പാലത്തിനടുത്താണ് രണ്ട് അപകടങ്ങളുമുണ്ടായത്.  തലക്കളയിൽ ശ്രീനിലയത്തിലെ കുസുമകുമാരി (43),പെരുമ്പള തണ്ടൻ തൊട്ടിയിലെ സജിത (25),  കളനാട്   കട്ടക്കാൽ അൽമാസ് കോട്ടേഴ്സിലെ ഇ. ആയിഷ (39) എന്നിവർക്കാണ് പരിക്കേറ്റത്.  കുസുമ കുമാരിയും സജിതയും ഒരു സ്കൂട്ടറിൽ പോവുകയായിരുന്നു.തലക്ലായിയിൽ നിന്നും ചളിയം കോട്ടേക്ക് പോകുകയായിരുന്നു. എതിർഭാഗത്ത് നിന്ന് വന്ന സ്കൂട്ടർ ഇടിച്ചാണ് പരിക്കേറ്റത്.സ്കൂട്ടർ ഓടിച്ചയാൾക്കെതിരെ  മേൽപ്പറമ്പ് പാെലിസ് കേസെടുത്തു. ആയിഷയും കാസർകോട് നിന്ന് മേൽപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു.  മുന്നിൽ ഓടുകയായിരുന്ന സ്കൂട്ടർ മുന്നറിയിപ്പില്ലാതെ ഒരു വശത്തേക്ക് എടുത്തതോടെയാണ് അപകടം മുണ്ടായത്.
Reactions

Post a Comment

0 Comments