Ticker

6/recent/ticker-posts

പ്ലാസ്റ്റിക് നിരോധനം ഉപഭോക്താക്കൾ തുണി സഞ്ചിയുമായി എത്തണമെന്ന് വ്യാപാരികൾ, മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിച്ച് തുടങ്ങി

കാഞ്ഞങ്ങാട്:പ്ലാസ്റ്റിക്ക് നിരോധം കാര്യക്ഷമവും ഫലപ്രദവുമാക്കാൻ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയൻ നേതൃത്വത്തിൽ നഗരസഭയുമായി സഹകരിച്ച്  കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കൾ തുണി സഞ്ചി അല്ലെങ്കിൽ പ്രകൃതി സൗകര്യമായ മറ്റ് ബാഗുകൾ കൊണ്ടു വരുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന മുന്നറിയിപ്പ് ബോഡുകൾ ഇന്ന് രാവിലെ മുതൽ കടകളിൽ പ്രദർശിപ്പിച്ചു തുടങ്ങി. തുണി സഞ്ചികൾ വില നൽകിയാൽ കടകളിൽ നിന്നും വാങ്ങാം.
പുതിയ കോട്ട പച്ചക്കറി സൺസ് ഉടമ എച്ച് ഗുരുദത്ത് പൈക്ക് പ്രദർശന പോസ്റ്റർ നൽകി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി.ജോസ് ഉദ്ഘാടനം ചെയ്തു. വ്യാപാരികളായ മുഹമ്മദ് കുഞ്ഞി ഹാജി പാലക്കി, പി.മുഹമ്മദ് കുഞ്ഞി ഹാജി, തേയില വ്യാപാരി രത്നാകരൻ എന്നിവരും പോസ്റ്ററുകൾ സ്വീകരിച്ചു.കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.യൂസഫ് ഹാജി ചടങ്ങിൽ അദ്ധ്യക്ഷനായി. പ്ലാസ്റ്റിക്ക് നിരോധനത്തിന് വ്യാപാരികളുടെ പൂർണ്ണ സഹകരണം ഉണ്ടാവും ഉപഭോക്താക്കളും സഹകരിച്ചാൽ പ്ലാസ്റ്റിക്ക് നിരോധം എത്രയും വേഗത്തിൽ യഥാർത്ഥ്യമാവുമെന്ന് യൂസഫ് ഹാജി പറഞ്ഞു.
കെ എം എ ജനറൽ സെക്രട്ടറി കെ.വി.ലക്ഷ്മണൻ,ട്രഷറർ ഗിരീഷ് നായക്,മറ്റു ഭാരവാഹികളായ എം.വിനോദ്,കെ.രാജേന്ദ്ര കുമാർ,ബി.ആർ.ഷേണായ്, എ.സുബൈർ, എ.ഹമീദ് ഹാജി,ഷിനോദ്.കെ, കെ മുഹമ്മദ് ത്വയ്യിബ്,ടി.മുഹമ്മദ് അസ്സം എന്നിവർ സംസാരിച്ചു.
കോട്ടച്ചേരിയിലെ വ്യാപാരികളും മുന്നറിയിപ്പ് പോസ്റ്ററുകൾ ഏറ്റുവാങ്ങി;നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പോസ്റ്ററുകൾ പ്രദർശിപ്പിക്കും.

പടം: പ്ലാസ്റ്റിക്ക് നിരോധം ഫലപ്രദമായി നടപ്പാക്കാൻ നഗരത്തിലെ കടകളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നതിന്റെ ഉൽഘാടനം വ്യപാരി എച്ച് ഗുരുദത്ത് പൈക്ക് നൽകി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി.ജോസ് ഉദ്ഘാടനം ചെയ്യുന്നു.
Reactions

Post a Comment

0 Comments