Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നവ കേരള സദസിന്റെ കമാനങ്ങൾ തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് 
 നവ കേരള സദസിന്റെ പ്രചരണ കമാനവും ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. പഴയ കൈലാസ് തിയേറ്ററിനടുത്ത് സ്ഥി പിച്ച പ്രചരണ ഗേറ്റും പി. സ്മാരകത്തിന് സമീപം സ്ഥാപിച്ച 
പ്രചരണ ഗേറ്റു മാണ് നശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടി മാറ്റിയ നിലയിലായിരുന്നു ഗേറ്റിലെ ബോർഡ് കാണപ്പെട്ടത്. ഇന്നലെ രാത്രി 9.45 നാണ് സംഭവം. നവകേരള സദസിന്റെ കാഞ്ഞങ്ങാട്ടെ പരിപാടി ദുർഗ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ്. പരിപാടി നടക്കുന്ന സ്ഥലത്തെ പ്രധാന റോഡിലെ ഗേറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് ഗേറ്റുകൾ സ്ഥാപിച്ചത്. 40000 രൂപ മുതൽ മുടക്കി പഴയ കൈലാസ് നിയേറ്ററിനടുത്ത് സ്ഥാപിച്ച ഗേറ്റും 20000 രൂപ മുതൽ മുടക്കി പി.സ്മാരകത്തിനടുത്ത് സ്ഥാപിച്ച ഗേറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. നവകേരള സദസ് കൺവീനറായ കാസർകോട് ജി. എസ്.ടി ജോ.കമ്മീഷണർ പി.സി.ജയരാജന്റെ പരാതിയിലാണ് കേസ്. സ്ഥലത്ത് ലഹളയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചെന്നാണ് പരാതി. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
Reactions

Post a Comment

0 Comments