Ticker

6/recent/ticker-posts

ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം ഓലകൊട്ടകൾ മെടഞ്ഞൊരുക്കി

നീലേശ്വരം: ഹരിതചട്ടത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന 
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിനായി നൂറോളം ഓലക്കൊട്ടകൾ മെടഞ്ഞൊരുക്കി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇതിനായി ഓല മെടഞ്ഞത്. സംഘാടക സമിതി ചെയർപഴ്സൻ നീലേശ്വരം നഗരസഭാധ്യക്ഷ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ സ്കൂൾ പിടിഎ പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.വത്സല സംഘാടക സമിതി ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ്, പ്രധാനധ്യാപി കല ശ്രീധർ, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് അരമന,  പ്രഭാകരൻപണിക്കർ, പി. രാജൻ എന്നിവർ പ്രസംഗിച്ചു. പാരമ്പര്യ കർഷകൻ കെ.വി.കുഞ്ഞിരാമൻ നേതൃത്വം നൽകി കുടുംബശ്രീ, ഹരിതകർമസേന, പിടിഎ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ ഓല മെടയാനെത്തി. 13 മുതൽ 17 വരെയാണ് കലോത്സവം.
Reactions

Post a Comment

0 Comments