ബേക്കൽ: ബേക്കലിലുണ്ടായഅക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാൾക്കെതിരെ വധശ്രമത്തിന്പൊലീസ്കേസ്.
ഭാര്യാ സഹോദരനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന പൂച്ചക്കാട് സ്വദേശിയെ അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ച് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതിനാൽ രക്ഷപെട്ടതായാണ് പരാതി
അശ്ലീല ഭാഷയിൽ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. കഴിഞ്ഞദിവസം ബേക്കൽ ജംഗ്ഷനിലെ മത്സ്യ മാർക്കറ്റിനു സമീപത്താണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്തെ കെ. മുഹമ്മദ് അഷ്റഫിനെയാണ് (46 ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആഷികിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
ടി ബോക്സ് സ്പാനർ കൊണ്ട് കുത്താനും ശ്രമിച്ചു. ഒഴിഞ്ഞു മാറിയതിനാൽ തലക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണിന് താഴെ പരിക്കുണ്ട്. മുഹമ്മദ് അഷ്റഫിന്റെ ഭാര്യ സഹോദരൻ ഇല്യാസ് നഗറിലെ അബ്ദുൾറസാക്കിനെ മർദ്ദിക്കുന്നത് തടയാൻ ചെന്നതായിരുന്നു മുഹമ്മദ് അഷറഫ്.ഇതേ സംഭവത്തിൽ ബേക്കൽ കുന്നിലെ മജീദിനും (40 ) , റസാക്കിനുംപരിക്കേറ്റു.
0 Comments