ബേക്കൽ: ഓംനി വാനിൽ പുഴ മണൽ കടത്തുന്നതിനിടെ പൊലീസിനെ കണ്ട ഡ്രൈവർ വാനിൽ നിന്നും ഇറങ്ങി ഓടി.ഇന്ന് പുലർച്ചെ കോട്ടിക്കുളം ബസ്റ്റോപ്പിന് സമീപത്താണ് സംഭവം.പുഴ മണൽ കടത്തുകയാണെന്ന വിവരമറിഞ്ഞെത്തിയ ബേക്കൽ എസ് ഐ കെ ശ്രീജേഷിനെയും സംഘത്തേയും കണ്ടതോടെയാണ് ഇറങ്ങി ഓടിയത്.പാലക്കുന്ന് ഭാഗത്തുനിന്നും കോട്ടിക്കുളം ഭാഗത്തേക്കാണ് വാൻ പോയത്. പാലക്കുന്ന് ഭാഗത്തേക്കാണ് ഡ്രൈവർ ഇറങ്ങിയോടിയത്.വാഹനം പരിശോധിച്ചപ്പോൾ മുന്നിലും പിന്നിലും നമ്പർ ഉണ്ടായിരുന്നില്ല.അകത്ത് സീറ്റുകൾ മാറ്റി 12 പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ സൂക്ഷിച്ചതായി കണ്ടെത്തി.കാപ്പിൽ പുഴയിൽ നിന്ന് മണൽ കടത്തിയതായാണ് സംശയം.
0 Comments