Ticker

6/recent/ticker-posts

ഇരുപതിലേറെ രാജ്യങ്ങളിലെ കറൻസികളും 20 ലക്ഷം രൂപയും കാറിൽ നിന്നും പിടികൂടി

കാസർകോട്: ഇരുപതിലേറെ രാജ്യങ്ങളിലെ കറൻസികളും 20 ലക്ഷം രൂപയും കാറിൽ നിന്നും
പൊലീസ്പിടികൂടി
മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി  കാസർകോട് ഏരിയാൽ സ്വദേശി മുസ്‌തഫയെ കസ്റ്റഡിലെടുത്തു. 20 ലക്ഷം രൂപയും അഞ്ചെ കാൽലക്ഷം രൂപയ്ക്ക് തുല്യമായ വിവിധ രാജ്യങ്ങളുടെ കറൻസികളുമാണ് പിടികൂടിയത്.
അമേരിക്ക, 
ചൈന, സൗദി അറേബ്യ, സിങ്കപ്പൂർ, ഖത്തർ, യു.എ.ഇ, മലേഷ്യ, ബഹ്റൈൻ ഉൾപെടെയുള്ള രാജ്യങ്ങളിലെ
കറൻസികളാണ് പിടികൂടിയത്.
കാസർകോട് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി അജിത്ത് കുമാറിന്റെ 
നേതൃത്വത്തിൽ എ.എസ്.ഐ രാമചന്ദ്രൻ
സിവിൽ പൊലീസ് രതീഷ്
 ഡി.വൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ്  കാസർകോട് ചക്കര ബസാറിൽ നിന്ന് പിടികൂടിയത്.  രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments