കാഞ്ഞങ്ങാട് :പടന്നക്കാട് കരുവളത്ത് വീടിന് നേരെ ആക്രമണം. നാലംഗ സംഘം ആക്രമണം നടത്തിയതായാണ് പരാതി. കരുവളത്തെ കുഞ്ഞാമിയുടെ വീടിന് നേരെയാണ് ആക്രമണം. വീടിന്റെ ജനാല ചില്ലുകൾക്ക് അടിച്ചു വീടിനകത്ത് കയറി കസേര കൾ തകർത്തു. പുറത്ത് നിർത്തിയിട്ടിരുന്നെ ജെ.സി.ബിയുടെ ചില്ല് തകർത്തതായാണ് പരാതി. സംഭവത്തിൽ മുനീർ , നാസർ, സുബൈർ, ഫാത്തിമത്ത് സന എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേർ
ക്കെതിരെ അക്രമവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൂത്ത മകന്റെ കാർബൈക്കിൽ തട്ടിയതിനെ തുടർന്നുള്ള പ്രശ്നമാണ് അക്രമത്തിന് കാരണം.
0 Comments