കാഞ്ഞങ്ങാട് : ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിച്ചു. ബി.ജെ.പിക്കും കോൺഗ്രസ് വിമതർക്കും ഒരു സീറ്റിലും വിജയിക്കാനായില്ല. ബാവാ നഗർ സ്കൂളിലായിരുന്നു തിരഞ്ഞെടുപ്പ് . പതിനാലംഗ ഡയറക്ടർ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗും കോൺഗ്രസ്സും ചേർന്ന് ഭരിക്കുന്ന ബാങ്ക് ആണിത് .
കള്ളവോട്ടുമായി ബന്ധപ്പെട്ട് പോളിംഗ് സ്ഥലത്ത് ബി.ജെ.പിയും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകന്റെ വോട്ട് മറ്റൊരാൾ ചെയ്യുന്നത് ക്യൂവിൽ നിൽക്കുകയായിരുന്നു പിതാവ് കാണുകയും അദ്ദേഹം ബഹളം വെക്കുകയും ചെയ്തു. ഇതോടെ യാണ് സംഘർഷാവസ്ഥയുണ്ടായത് . ഹോസ്ദുർഗ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഫലം
യുഡിഫ് മുന്നണി പാനൽ
സുബൈദ 2990
അസീന എൻ പി 2989
പി സരോജ 2986
കെ ഭാസ്കരൻ 2966
പ്രവീൺ തോയമ്മൽ 2937
കുഞ്ഞികൃഷ്ണൻ 2919
അബ്ദുൽ കരീം 2848
എൻ കെ രത്നാകാരൻ 2839
സുധാകരൻ വി വി 2831
ഹംസ 2822
അബ്ദുൽ ഗഫൂർ 2815
വി ഗോപി 2752
വി വി മോഹനൻ 2686
ബിജെപി പാനൽ
സി കെ വത്സലൻ 1628
വീണ 1514
ആരതി എഛ് കെ 1487
ശ്രീധരൻ എഛ് ആർ 1482
അംബിക 1469
എൻ അശോക് കുമാർ 1445
സുരേഷൻ കെ 1442
എൻ വി ചന്ദ്രൻ 1436
നവീൻ ചന്ദ്ര കിണി 1424
പ്രശാന്ത് എം 1419
സന്തോഷ് എം വി 1404
ശശികുമാർ 1357
0 Comments