കാഞ്ഞങ്ങാട് :ഭർതൃ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പിതാവ് ബേക്കൽ ഡി.വൈ.എസ്.പി സി.കെ.സുനിൽ കുമാറിന് പരാതി നൽകി.
കരിവേടകം ശങ്കരം പാടി തവനത്തെ അഷ്ക്കറിന്റെ ഭാര്യ മുഹസീന 24 യുടെ മരണത്തിൽ സംശയമുന്നയിച്ച് പിതാവ് പള്ളിപ്പുഴയിലെ എൻ.പി. മുഹമ്മദാണ് 69 പരാതി നൽകിയത്.
കഴിഞ്ഞ 5 ന് രാവിലെയാണ് യുവതിയെ ശങ്കരം പാടിയിലെ ഭർതൃ ഗ്യഹത്തിൽ മരിച്ച നിലയിൽ കണ്ടത്. കിടപ്പ് മുറിയിൽ തൂങ്ങിയ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെന്നും മരിച്ചെന്നും അഷ്ക്കറിന്റെ വീട്ടുകാർ അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മരിക്കുന്നതിന് തലേ ദിവസം മുഹസീന ഫോണിൽ വിളിച്ച് ഭർതൃ വീട്ടിൽ നിന്നും തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതായി പിതാവ് പരാതിയിൽ വ്യക്തമാക്കി. മൂന്ന് വർഷം മുൻപ് വിവാഹിതയായ മകൾ ഭർതൃ വീട്ടിൽ പീഡനത്തിനിരയായതായും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആ വശ്യം. യുവതിക്ക്
രണ്ട് വയസുള്ള പെൺ കുട്ടിയുണ്ട്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി അസ്വഭാവികമരണത്തിനാണ് കേസെടുത്തത്. പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ മൃതദേഹം
0 Comments