മയക്ക് മരുന്നുമായി അറസ്റ്റിലായത് കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി. ഞാണിക്കടവിലെ ഇർഷാദാണ് 33 പിടിയിലായത് . കാപ്പ കേസിൽ
ആറ് മാസം മുൻപാണ് പ്രതി പുറത്തിറങ്ങിയത്. ഇതിന് ശേഷം ഡി.വൈ.എസ്.പി ഇടപെട്ട് പ്രതിക്ക് കാഞ്ഞങ്ങാട്ടെ ഫൂട് സ്കടയിൽ ജോലി തരപ്പെടുത്തി നൽകിയിരുന്നു. ഇനി മയക്കുമരുന്ന് ഇടപാട് നടത്തി ല്ലെന്ന് പ്രതി പൊലീസിന് ഉറപ്പ് നൽകിയതാണ്. എന്നാൽ അടുത്തിടെ പ്രതി മയക്ക് മരുന്ന് കടത്ത് തുടങ്ങിയതായും ബംഗ് ളുരുവിൽ നിന്നും മൊത്തമായി വൻ തോതിൽ എം .ഡി .എം .എ കേരളത്തിലേക്ക് കടത്തുന്നതായും വിവരം ലഭിച്ചു. ഇതേ തുടർന്ന് പ്രതി ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിലായി. ഇന്ന് മയക്ക് മരുന്ന് കൊണ്ട് വരുന്നതായി വിവരം ലഭിക്കുകയും പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട പാടെ നാല് പാക്കറ്റ് എം.ഡി എം എ പ്രതിവിഴുങ്ങുകയും അക്രമാസക്തനാവുകയും ചെയ്തു. സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബിജോയിയുടെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എസ് ഐ വിശാല ഖ്, പൊലീസുകാരായ ഗിരീഷ്, ജ്യോതിഷ്, ദിലീഷ്, കിഷോർ, ബൈജു പ്രണവ് ഷിജിത്ത് എന്നിവർ പ്രതിയെ പിടികൂടാൻ സഹായിച്ചു. പ്രതിക്കെതിരെ പയ്യന്നൂർ പൊലീസിലും കേസുണ്ട്. അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപത്ത് നിന്നു മാണ് പ്രതിയെ പിടികൂടിയത്
0 Comments