Ticker

6/recent/ticker-posts

പൊലീസിനെ വട്ടം കറക്കിയ സിങ്കപ്പൂർ വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ, തട്ടിപ്പ് ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യം എഴുതി വെച്ച്, മുംബൈയിലും കോവളത്തും കോയമ്പത്തൂരിലും അന്വേഷ സംഘം അരിച്ചു പെറുക്കി ഒടുവിൽ കൊല്ലത്ത് നിന്നും പിടിയിലായി

കാഞ്ഞങ്ങാട് :പൊലീസിനെ വട്ടം കറക്കിയ സിങ്കപ്പൂർ വിസ തട്ടിപ്പ് കേസിലെ പ്രതിയെ ഒടുവിൽ പൊലീസ്
അറസ്റ്റ് ചെയ്തു.
 ഇലക്ട്രിക് പോസ്റ്റുകളിൽ ഉൾപെടെ പരസ്യം എഴുതി വെച്ച് തട്ടിപ്പു നടത്തിയ പ്രതിയെ ഒരു വർഷത്തിലേറെയായി പൊലീസ്
മുംബൈയിലും കോവളത്തും കോയമ്പത്തൂരിലുമടക്കം അന്വേഷിച്ച് വരികയായിരുന്നു. ഇവിടങ്ങളിൽ അ
ന്വേഷണം നടത്തിയ പൊലീസ് പ്രതിയെ
ഒടുവിൽ പിടികൂടിയത്
കൊല്ലത്ത് നിന്നും . ആലപ്പുഴ സ്വദേശിയെ 
ആലപ്പുഴ കല്ലുമല തെക്കേക്കര ചെറുകുന്നം കനാൽ ജംഗ്ഷനിൽ വളക്കോട്ടു തറയിൽ എൻ പ്രസാദ് (55) ആണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദ്ദേശത്തെ തുടർന്ന് എസ്. ഐ മാരായ അരുണൻ,കെ. ജി. രതീഷ്  സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ജയരാജൻ, സിവിൽ പൊലീസ് ഓഫീസർ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്തത്.ചിറ്റാരിക്കൽ നിരത്തും തട്ട് സ്വദേശി മാത്തുക്കുട്ടിയിൽ നിന്ന്  1,75500 രൂപയാണ് വാങ്ങിയത്. 2022 ലാണ്  പണം വാങ്ങിയത്. മംഗളൂരുവിൽ ഇന്റർവ്യൂ  നടത്തിയ ശേഷമാണ് പണം വാങ്ങിയത്.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരിച്ചു ലഭിക്കാത്തതിനെ തുടർന്നാണ് മാത്തുക്കുട്ടി പാെലീസിൽ പരാതി നൽകിയത്.
പൊലീസിനെ
ഏറെ വട്ടം കറക്കിയ പ്രതിയാണ് പിടിയിലായത്. മംഗലാപുരത്ത് ഇന്റർവ്യൂ നടത്തിയായിരുന്നു തട്ടിപ്പ്. പ്രതി കൂടുതൽ തട്ടിപ്പു കൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments