Ticker

6/recent/ticker-posts

റെയിൽവെ ഗേറ്റിന് സമീപത്തെ മൽസ്യ വിൽപ്പന ഷെഡ് കത്തി നശിച്ച നിലയിൽ

ഉദുമ:റെയിൽവെ ഗേറ്റിന് സമീപത്തെ മൽസ്യ വിൽപ്പന ഷെഡ് കത്തി നശിച്ച നിലയിൽ കണ്ടെത്തി.ഉദുമ റെയിൽവേ ഗേറ്റിനു സമീപത്തെ മത്സ്യവിൽപ്പന ഷെഡ് ആണ് കത്തിനശിച്ചത്.
 ഇന്ന് പുലർച്ചെയാണ് സംഭവം. തീ പടരുന്നത് കണ്ട ഗേറ്റ് കീപ്പർ ബേക്കൽ 
പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഷെഡ്പൂർണമായും നശിച്ചു. മീൻ ബോക്സുകൾ, ത്രാസ്, ഉണക്ക മത്സ്യം എന്നിവയും കത്തി നശിച്ചവയിൽപ്പെടും.
തീ കൂടുതൽ പടർന്നിരുന്നെങ്കിൽ സമീപത്തെ തട്ടുകൾ കൂടി നശിക്കുമായിരുന്നു.
Reactions

Post a Comment

0 Comments