Ticker

6/recent/ticker-posts

സ്കൂട്ടറിലെത്തിയ യുവതിയും യുവാവും മറ്റൊരു സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണ മാല കവർന്നു

കാസർകോട് : ക്ഷേത്രത്തിലേക്കുള്ള വഴി ചോദിക്കാനെന്ന വ്യാജേനസ്കൂട്ടറിലെത്തിയ യുവതിയും യുവാവും മറ്റൊരു സ്കൂട്ടർ യാത്രക്കാരിയായ യുവതി
യുടെ സ്വർണ മാല കവർന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.30 ന് ഉളിയത്തടുക്ക അയ്യേരി ജംഗ്ഷന് സമീപത്താണ് സംഭവം. സീതാംഗോളി മായിപ്പാടിയിലെ ദീപ്തിയാണ് പിടിച്ചു പറിക്കി ര യായത്. മൂന്നര പവൻ മാല പിടിച്ചു പറി സംഘം കൊണ്ട് പോയി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ദീപ്തി. മറ്റൊരു സ്കൂട്ടറിൽ വന്ന സ്ത്രിയും പുരുഷനും ദീപ്തിയോട് മധൂർ ക്ഷേത്രത്തിലേക്കുള്ള വഴി ചോദിക്കുകയും വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ മാലപിടിച്ച് പറിച്ച് രക്ഷപ്പെടുകയായിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറാണെന്ന് വ്യക്തമായിട്ടുണ്ട്. കാസർകോട് പൊലീസ് കേസെടുത്ത് എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments