Ticker

6/recent/ticker-posts

വിദ്യാർത്ഥിനിയുടെ പരാതിയിൽ പെരിയ കേന്ദ്ര സർവ്വകലാശാല അധ്യാപകനെതിരെ മാനഭംഗക്കേസ്

കാഞ്ഞങ്ങാട്: പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിലെ ഇംഗ്ലീഷ് താരതമ്യ വിഭാഗം അസിസ്‌റ്റ ന്റ് പ്രഫസർക്കെതിരെ വിദ്യാർത്ഥിനിയുടെ പരാതിയിൽ ബേക്കൽ പൊലീസ് മാനഭംഗത്തിന് കേസ് റജിസ്ട്രർ ചെയ്തു. ലൈംഗികാരോപണത്തിൽ   അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. നവംബർ 13-നാണ്  സംഭവം.  ഇൻ്റേണൽ പരീക്ഷയ്ക്കിടെ മോഹാലസ്യപ്പെട്ട് വീണ ബിരുദാനന്തര ബിരുദ  വിദ്യാർത്ഥിനിക്ക്  പ്രഥമ ശുശ്രൂഷ നൽകാനെന്ന  വ്യാജേന ലൈംഗികാതിക്രമം . നട  നടത്തിയെന്നാണ് പരാതി.
കോളേജ് അധികൃതർ  പുറമെ പെൺകുട്ടിയുടെ
രക്ഷിതാക്കൾ ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 
 കുറ്റാരോപിതനായ അസിസ്‌റ്റൻ്റ് പ്രഫസർ ഡോ. ഇഫ്തി കാർ
അഹമ്മദിനെ സർവ്വകലാശാല വൈസ് ചാൻസിലർ സസ്പെന്റ് ചെയ്തിരുന്നു. പ്രഫസർക്കെതിരെ എസ്എഫ്ഐ. അംബേദ്‌കർ സ്‌റ്റുഡന്റ്സ് അസോസിയേഷൻ എന്നീ വിദ്യാർത്ഥി സംഘടനകളും ജനാധിപത്യം മഹിളാ അസോസി യേഷനും രംഗത്തെത്തിയിരുന്നു.  അധ്യാപകനെതിരെ ജനാധിപത്യ മഹിളാ അസോ സിയേഷൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തിയിരുന്നു. വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സ്പർശിച്ചതിനുൾപെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Reactions

Post a Comment

0 Comments