കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മയക്കുമരുന്ന് വേട്ട . കാറിൽ കടത്തിയ 26.9 ഗ്രാം എം.ഡി. എം. എ മയക്കു മരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു . പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പടന്നക്കാട്ഞാണിക്കടവ് സ്വദേശി അർഷാദിനെയാണ് 33 അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് അതിഞ്ഞാൽ കോയാപള്ളിക്ക് സമീപം സംസ്ഥാനപാതയിൽ നിന്നുമാണ് കാറിൽ സൂക്ഷിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ
പൊലീസ് വാഹനം കുറുകെ ഇട്ട സമയം പ്രതികാർ പിന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ,
ഇൻസ്പെക്ടർ കെ.പി.ഷൈൻ, നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ ,
എസ്.ഐ കെ പി .സതീഷ് എന്നിവരുടെ
നേതൃത്വത്തിൽ നടന്ന പരി
ശോധനയിലാണ് പ്രതി കുടുങ്ങിയത്.
പൊലീസിനെ കണ്ട് കാർ
പിന്നോട്ടെടുക്കുന്നതിനിടെ മറ്റൊരു കാറിലിടിക്കുകയും ഓടിയെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
0 Comments