കാഞ്ഞങ്ങാട് : ഒമ്പതര ലക്ഷം രൂപക്ക്
ബസ് വിൽപ്പന നടത്തി ബസ് നൽകാതെ
വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിൽ സ്വകാര്യ ബസ് ഉടമക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സത്യൻ പൂച്ചക്കാട് നൽകിയ പരാതിയിൽ കരിവെള്ളൂർ സ്വദേശി കെ.പി. ബാബുവിനെതിരെയാണ് കേസ്. 2022 ജൂലൈ 19 ന് പുതിയ കോട്ടയിൽ വെച്ച് ബസ്സും പെർമിറ്റും ഒമ്പതര ലക്ഷം രൂപക്ക് കച്ചവടമുറപ്പിച്ച് എഗ്രിമെന്റ് സമയത്ത് 4 ലക്ഷം രൂപ നൽകിയെന്ന് പരാതിയിൽ പറഞ്ഞു.
ബാക്കി തുക അഞ്ചര ലക്ഷം രൂപ അഞ്ച് തവ ണ ക ളായി നൽകിയ ശേഷം ബസ് കൈമാറ്റം ചെയ്തില്ലെന്നാണ് സത്യൻ പൂച്ചക്കാട് പരാതി നൽകിയത്.
0 Comments