Ticker

6/recent/ticker-posts

ഹോസ്ദുർഗ് ജില്ലാ ജയിലിൽ തടവുകാരനെ മൂന്ന് തടവുകാർ ചേർന്ന് ആക്രമിച്ചു

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് ജില്ലാ ജയിലിൽ തടവുകാരനെ മറ്റ്മൂന്ന് തടവുകാർ ചേർന്ന് ആക്രമിച്ചു. ഇന്ന് ഉച്ചക്ക് 12.30 മണിക്കാണ് സംഭവം. ബിജു എന്ന പ്രതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 
 ഇ.സെല്ലിൽ കഴിഞ്ഞു വരുന്ന പ്രതികളായ വൈശാഖ്, മുഹമ്മദ് ഇജാസ് , വിഷ്ണു പ്രസാദ് എന്നിവർ
ചേർന്ന് ആക്രമിച്ചതായാണ് പരാതി.
 ജയിൽ സൂപ്രണ്ട് കെ.വേണു നൽകിയ പരാതിയിൽ
 ഹോസ്ദുർഗ് പൊലീസ് മൂന്ന് പ്രതികൾക്കെതിരെയും 
 കേസെടുത്തു. ബിജു
ഉച്ച ഭക്ഷണം വിളമ്പി കൊടുക്കുകയായിരുന്നു.  ഈ സമയം  മൂന്ന്പ്രതി കളും ചേർന്ന് ആക്രമിക്കുകയായിരുന്നു വെന്നാണ് പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക ക്യത്യ നിർവഹണം തടസപ്പെടുത്തിയതായും സൂപ്രണ്ട് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments