Ticker

6/recent/ticker-posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

നീലേശ്വരം :കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ചായ്യോത്തെ രമേശന്റെ ഭാര്യ ഉഷ കുമാരി 45 ക്കാണ് പരിക്കേറ്റത്. ചായ്യോത്ത് വെച്ചാണ് അപകടം. സിഗ്നൽ നൽകി ചായ്യോം മടുപ്പ റോഡിലേക്ക് സ്കൂട്ടർ കയറുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന കാറിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് കാലിന്റെ എല്ല് പൊട്ടി സാരമായ പരിക്കുകളോടെ ഉഷ കുമാരി നെ നീലേശ്വരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറുടെ പേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments