നിർത്തിയിട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു .കാറിനകത്ത് കാണപ്പെട്ട
ബീഫ് അച്ചാറും ഒരു കുപ്പിഗ്ലാസ്സും പൊലീസ് കസ്റ്റഡിയിലെടുത്തും.. വെള്ളരിക്കുണ്ട് - പരപ്പ
റോഡിൽ വെള്ളരിക്കുണ്ട് ടൗണിൽ ബേക്കറി കടക്ക് മുന്നിൽ റോഡിൽ നിർത്തിയിട്ട കാറാണ് വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 7 മണിയോടെയാണ് സംഭവം. ഈ സമയം കാറിൽ ആളുണ്ടായിരുന്നില്ല. പൊലീസ് പരിശോധനയിൽ കാറിൽ താക്കോൽ കാണപ്പെട്ടു. ഡ്രൈവറുടെ സീറ്റിൽ കാണപ്പെട്ട ഗ്ലാസും കുപ്പിയിൽ കാണപ്പെട്ട ബീഫ് അച്ചാറു മാണ് കസ്റ്റഡിയിലെടുത്തത്. കാർ ഉടമക്കെതിരെ കേസെടുത്തു.
0 Comments