കാസർകോട് :റോഡിൽ ഹോട്ടൽ മാലിന്യം ഒഴുക്കുന്നതിനിടയിൽ ടാങ്കർ ലോറിയെ പൊലീസ് പിടികൂടി. പൊസോട്ട് ദേശീയ പാതയിലെ സർവീസ് റോഡിലും സമീപത്തും മാലിന്യം ഒഴുക്കുകയായിരുന്ന ടാങ്കർ ലോറിയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഇന്ന്
പുലർച്ചെയാണ് സംഭവം. പകർച്ചവ്യാധിപരത്തുന്നതരത്തിൽ മലിന ജലം റോഡിൽ ഒഴുക്കിയ മഞ്ചേശ്വരത്തെ എച്ച്. ഇംറാനെ 32 അറസ്റ്റ് ചെയ്തു. ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു.
0 Comments