കുറ്റിക്കോൽ :ഭർതൃമതിയായയുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിവേടകം ശങ്കരം പാടി തവനത്തെ അഷ്ക്കറിന്റെ ഭാര്യ മുഹസീന 24 യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. പള്ളിക്കര ഭാഗത്താണ് യുവതിയുടെ വീട് . ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. രണ്ട് വയസുള്ള കുട്ടിയുണ്ട്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടക്കും.
0 Comments