Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കഞ്ചാവുമായി യുവാവിനെ 
ഹോസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാൽ മൂലക്കണ്ടത്തെ വി. പ്രവീണി ( 38)നെ എസ്.ഐ കെ .പി .സതീശനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30 ന് നോർത്ത്   കോട്ടച്ചേരി അപ്സര ലോഡ്ജിന് സമീപത്ത് കെ.എസ്. ടി. പി റോഡരികിലാണ്  കഞ്ചാവുമായി പിടികൂടിയത്.24 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉപയോഗത്തിന് സൂക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments