Ticker

6/recent/ticker-posts

നിർത്തിയിട്ട ടിപ്പർ ലോറി മുന്നോട്ട് നീങ്ങി അതേ ലോറിയുടെ ഡ്രൈവർക്ക് ദാരുണ മരണം

കാസർകോട് :നിർത്തിയിട്ട ടിപ്പർ ലോറി മുന്നോട്ട് നീങ്ങി അതേ ലോറിയുടെ അടിയിൽ പെട്ട് ഡ്രൈവർക്ക് ദാരുണ മരണം. നീർച്ചാൽ ഗോളിയടുക്കയിൽ ഇന്ന് പുലർച്ചെ 1.40 നാണ് അപകടം. പാടി ഇത്തിരത്തോടിലെ അബ്ദുൾ റഹ്മാന്റെ മകൻ
 മുഹമ്മദ് നൗഫൽ 23 ആണ് മരിച്ചത്. ടിപ്പർ ലോറിയിൽ സാധനങ്ങളുമായെത്തിയതായിരുന്നു. സാധനം ഇറക്കാൻ ഗേറ്റ് തുറക്കുന്നതിന് ലോറി റണ്ണിംഗിൽ തന്നെ
നിർത്തി നൗഫൽ പുറത്തിറങ്ങി. ഗേറ്റ് തുറക്കാൻ പോകുന്നതിനിടെ ടിപ്പർ ലോറി മുന്നോട്ട് നീങ്ങി മൺതിട്ടയിലിടിക്കുകയും ഡ്രൈവറായ നൗഫൽ ലോറിക്കടിയിൽ പെടുകയായിരുന്നുവെന്ന് യുവാവിന്റെ സുഹൃത്ത് അബൂബക്കർ സിദ്ദീഖ് ഉത്തര മലബാറിനോട് പറഞ്ഞു. ഉടൻ കുമ്പള സഹകരണ ആശുപത്രിയി എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




Reactions

Post a Comment

0 Comments