കാഞ്ഞങ്ങാട്: മുൻ സി.പി.എം. ജില്ലാ സെക്രട്ടറി എ.കെ. നാരായണൻ അന്തരിച്ചു. അതിയാമ്പൂർ സ്വദേശിയാണ്. രാത്രി 11 മണി
യോടെ കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പകൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സംസ്ക്കാരം നാളെ വൈകീട്ട് 3 മണിക്ക് നടത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ള തെന്ന് സി.പിഎം നേതാക്കൾ പറഞ്ഞു. രാവിലെ
9 മണി മുതൽ ഏരിയ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. മൂന്നുതവണ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായ നേതാവാണ് എ.കെ. നാരായണൻ. വയസ് 85 പിന്നിട്ടു. അതിയാമ്പൂരിലെ 'തേജസ്വനി'യിൽ വിശ്രമജീവിതത്തിലായിരുന്നു. നീലേശ്വരം പാലായിലായിരുന്നു ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ നാടായ അതിയാമ്പൂരിലെത്തി. വളരെ ചെറുപ്പത്തിലെ ബീഡിത്തൊഴിലാളിയായി. എ.ഐ.ടി.യു.സി. യുടെ അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും പിന്നീട് സി.ഐ.ടി.യു. രൂപവത്കരിച്ചപ്പോൾ അതിന്റെയും നേതൃസ്ഥാനത്തെത്തി. സി.പി.എമ്മിന്റെ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചു.
ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിവായപ്പോൾ കൺസ്യൂമർ ഫെഡിന്റെ ചെയർമാനുമായി. അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ പൊലീസിന്റെ മർദനമേറ്റും ജയിലിൽക്കിടന്നും അനുഭവങ്ങൾ ഏറെയുള്ള നേതാവാണ് എ.കെ.
ഭാര്യ: ഇന്ദിര. മക്കൾ: ലൈല (ഉദുമ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റൽ വാർഡൻ), അനിത (മാനേജർ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് വടകരമുക്ക് ശാഖ), ആശ (ക്ലാർക്ക്, കേരള ബാങ്ക് മാവുങ്കാൽ ശാഖ), സീമ. മരുമക്കൾ: കെ.നാരായണൻ, ജി. യദുനാഥ് (കോഴിക്കോട് ഉപഭോക്തൃ കോടതി മുൻ പ്രസിഡന്റ്), ജെ.ജൈനേന്ദ്രൻ (ഷാർജ), കെ.അശോകൻ.
ഇന്ന്
മൂന്നിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
0 Comments