കാഞ്ഞങ്ങാട് :കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന തിരികെ സ്ക്കൂൾ ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്ത്തല സമാപനം അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു.അമ്പലത്തറയിൽ നിന്നും ഘോഷയാത്രയായാണ് അംഗങ്ങൾ സ്ക്കുളി ലേക്ക് എത്തിയത്.കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ അധ്യ
ക്ഷത വഹിച്ചു. സി.ഡി.എസ്.വൈ.ചെയർപേഴ്സൺ
പി.എൽ.ഉഷ സ്വാഗതം പറഞ്ഞു. ജില്ലമിഷൻ ബ്ലോക്ക് ആർ.പി. വൈശാഖ് സംസാരിച്ചു. ക്ലാസ്സിൽ പങ്കെടുക്കാനെത്തിയ പ്രായം കൂടിയ അംഗങ്ങളായ നാരായണി ചാക്കോട്ട മൂല, പാർവ്വതി ലാലൂർ എന്നിവരെ ഷാൾ അണിയിച്ച് അനുമോദിച്ചു. ആർ.പി.മാരായ തങ്കമണി, രാജി, വിദ്യ, ശ്രീമായ, ധന്യ, പ്രീതി, വിജയലളിത, അനു, രാധിക ,ലീലാമ്മ, ലതിക, സവിത, ഉഷ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകളിൽ ഇടവേളകളിൽ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മുഴുവൻ അംഗങ്ങളും പങ്കെടുത്ത കൂട്ടപ്പാട്ടോടുകൂടി വൈകുന്നേരം ആവേശത്തോടെ പരിപാടി അവസാനിച്ചു.
0 Comments