Ticker

6/recent/ticker-posts

ആത്മഹത്യ ചെയ്യാൻ നീലേശ്വരം റെയിൽ പാളത്തിലെത്തിയ ഉമ്മയെയും രണ്ട് മക്കളെയും പൊലീസ് രക്ഷപ്പെടുത്തി

നീലേശ്വരം :ആത്മഹത്യ ചെയ്യാൻ നീലേശ്വരം റെയിൽ പാളത്തിലെത്തിയ ഉമ്മയെയും രണ്ട് മക്കളെയും പൊലീസ് രക്ഷപ്പെടുത്തി.ആത്മഹത്യയിൽ നിന്ന് ഉമ്മയെയും കൈകുഞ്ഞുങ്ങളെയും അത്ഭുതകരമായി രക്ഷിച്ചത്
നീലേശ്വരം  പൊലീസാണ്. കുടുംബപ്രശ്നത്തെ തുടർന്ന്  ഉമ്മ രാത്രിയിൽ ഒട്ടോറിക്ഷയിൽ  രണ്ട് കുട്ടികളോടൊപ്പം പേരോലിൽ ഓട്ടോ റിക്ഷയിൽ ഇറങ്ങിയതായി സ്റ്റേഷൻ ജിഡി ചാർജിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ്. ഇൻസ്പെക്ടർ വിശാഖുo വിനോദ് കുമാറും , ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നവർ ചേർന്ന് പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്തുരുത്തി റെയിൽവേ ട്രാക്കിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്ന  ഉമ്മയെയും മക്കളെയും ട്രാക്കിൽ നിന്നും മാറ്റി നീലേശ്വരം 
പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്
ഉമ്മയെ
പൊലീസ്സമാധാനിപ്പിച്ച്  ബന്ധു ക്കളെ
വിളിച്ചു വരുത്തി ഒട്ടം വിട്ടു.
കുടുംബ പ്രശ്നമായിരുന്നു കാരണം.
 ആത്മഹത്യ ശ്രമത്തിൽ നിന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ ചാരിദാർത്ഥ്യ ത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനെ 
പൊലീസ് ഉദ്യോഗസ്ഥർ.
Reactions

Post a Comment

0 Comments