Ticker

6/recent/ticker-posts

ബസ് കാത്ത് നിൽക്കുകയായിരുന്ന യാത്രക്കാരൻ ഇന്നോവ കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികൻ ഇന്നോവ കാറിടിച്ചു മരിച്ചു.ഇന്നു രാവിലെ പത്തു മണിയോടെ ദേശീയപാതയിൽകാഞ്ഞങ്ങാട് സൗത്ത്  കൊവ്വൽ  സ്റ്റോർ ബസ്റ്റോപ്പിലാണ് അപകടം. കൊവ്വൽ സ്റ്റോറിലെ കക്കാണത്ത് ഹൗസിലെ ചന്തു  77 ആണ് മരിച്ചത്. പ്രവാസിയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു.നിയന്ത്രണം വിട്ട ഇന്നോവയാണ് ഇടിച്ചത്.കാർ ഡ്രൈവർ ഉറങ്ങി പോയതായി സംശയിക്കുന്നു.ഭാര്യ: കമലാക്ഷി. മക്കൾ: മല്ലിക, മൃദുല. മരുമക്കൾ :വിജയൻ (അധ്യാപകൻ), ബാലകൃഷ്ണൻ (ഓഡിറ്റ് എ ആർ കാസർകോട്).
Reactions

Post a Comment

0 Comments