Ticker

6/recent/ticker-posts

കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിലെ അരക്കോടിയുടെ തട്ടിപ്പ് ഒരു സ്ത്രീ കൂടി അറസ്റ്റിൽ

കാഞ്ഞങ്ങാട് : പ്രമാദമായ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിലെ അരക്കോടി രൂപവരുന്ന സ്വർണ തട്ടിപ്പ് കേസിൽ ഒരു സ്ത്രീയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു .കാഞ്ഞങ്ങാട് വടകര മുക്കിലെ ഇബ്രാഹിമിന്റെ ഭാര്യ നസീമയാണ് 55 അറസ്റ്റിൽ ആയത്. ഹോസ്ദുർഗ് എസ്. ഐ കെ . വേലായുധനാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഹോസ്ദുർഗ്  ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് നസീമയെ റിമാൻഡ് ചെയ്തു.  കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ മാണിക്കോത്ത് മഡിയൻ ശാഖയുടെ വനിതാ മാനേജർ അടമ്പിൽ സ്വദേശിനി ടി.
  നീനയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ നീനയെ കഴിഞ്ഞദിവസം കോടതി ജാമ്യത്തിൽ വിട്ടയച്ചു. മുഖ്യപ്രതി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ നസീമയെ  അറസ്റ്റ് ചെയ്തത്. ബാങ്കിൽ ഇടപാടുകാർ പണപ്പെടുത്തിയ അരക്കോടിയിലേറെ രൂപയുടെ സ്വർണ്ണം മറിച്ച് ഇതേ ബാങ്കിൽ വീണ്ടും പണയപ്പെടുത്തി പണം തട്ടിയ 
യതായാണ് കേസ് .കേസിൽ നിനയേയും നസീമയെയും കൂടാതെ മറ്റു ചിലർ കൂടി പ്രതികൾ ആയിട്ടുണ്ട്. മാനേജരായിരുന നീനയാണ് കേസിലെ മുഖ്യപ്രതി. ബാങ്ക് ലോക്കറിൽ നിന്നും നീന കൈക്കലാക്കിയ സ്വർണാഭരണങ്ങൾ നസീമ ഇതേ ബാങ്കിന്റെ  ശാഖയിൽ വീണ്ടും പണയപ്പെടുത്തി 24 ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയതായി  പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ തുക അത്രയും നസീമ ഇതേ ബാങ്കിന്റെ വടകര മുക്കിലെ ശാഖയിൽ തന്റെ പേരിൽ ഉണ്ടായിരുന്ന മറ്റൊരു വായ്പാ തുക 24 ലക്ഷം രൂപ അടച്ച് തീർത്തതായും  അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നസീമയെ പൊലീസ്  അറസ്റ്റ് ചെയ്തത് .
Reactions

Post a Comment

0 Comments