Ticker

6/recent/ticker-posts

പള്ളിക്കമ്മിറ്റിയിൽ നിന്നും സഹായം സ്വീകരിച്ച വയോധികക്ക് നേരെ അക്രമം

കാഞ്ഞങ്ങാട് .പള്ളിക്കമ്മിറ്റിയിൽ നിന്നും സഹായം സ്വീകരിച്ച വയോധികക്ക് നേരെ അക്രമം സംഭവത്തിൽ കേസെടുത്ത് മേൽപ്പറമ്പ
പൊലീസ് അന്വേഷണമാരംഭിച്ചു. കളനാട് കാങ്കുഴിയിലെ ചന്ദ്രശേഖരന്റെ ഭാര്യെ കെ.സുശീല 71 ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയിൽ നിന്നും മൊഴിയെടുത്ത
പൊലീസ് മാങ്കുഴിയിലെ ദേവകി, ദേവകിയുടെ ഭർത്താവ് ഭാസ്ക്കരൻ എന്നിവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന്റെ അടുക്കളയുടെ പുറം ഭാഗത്തേക്ക് അതിക്രമിച്ചു കയറി തടഞ്ഞുവെച്ച ശേഷം തള്ളി താഴെയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഹൃദയ സംബന്ധമായ ചികിൽസക്ക് പള്ളികമ്മിറ്റിയിൽ നിന്നും സുശീല സഹായം സ്വീകരിച്ചിരുന്നു. പള്ളികമ്മിറ്റിയിൽ നിന്നും സഹായം സ്വീകരിച്ചതാണ് തനിക്കെതിരെയുള്ള അക്രമത്തിന് കാരണമെന്ന് സുശീല
പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments