Ticker

6/recent/ticker-posts

ഡോക്ടറിൽ നിന്നും ഒരു കോടി 10 ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചു യുവാവിനെതിരെ കേസ്

കാസർകോട്:ഡോക്ടറിൽ നിന്നും ഒരു കോടി 10 ലക്ഷം രൂപ കൈപ്പറ്റിയ
ശേഷം കബളിപ്പിച്ചു വെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. കറന്തക്കാട് മധൂർ റോഡിലെ ഡോ. ഇ.നസീമുദ്ദീൻ്റെ പരാതിയിൽ കോഴിക്കോട്
കൊടിയൂരിലെ കെ. കെ. അജ്മലിനെ 30 തിരെയാണ് കാസർകോട്ട ടൗൺ പൊലീസ് കേസെടുത്തത്. മെഡിസിൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനം തുടങ്ങാമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. 2022, 2023 വർഷങ്ങളിലായാണ് പണം വാങ്ങിയത്. പിന്നീട് സ്ഥാപനം തുടങ്ങിയില്ല. വാങ്ങിയ പണം തിരികെ നൽകാതെ വ്യാജ എഗ്രിമെൻ്റ് ഉണ്ടാക്കി ചതി ചെയ്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments