കാഞ്ഞങ്ങാട് : ദുരൂഹ സാഹചര്യത്തില്‍ മരിച്ച പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കര്‍മ്മസമിതി ബേക്കല്‍ പ
പൊലീസ് സ്റ്റേഷന് മുന്നില്‍ 23ന് പ്രതിഷേധ ധര്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നല്‍കിയിട്ടും കേസിൽ പുരോഗതിയി
ല്ലെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗഫൂര്‍ ഹാജിയുടെ ഉമ്മ കുല്‍സു അഡ്വ.ആസഫലിയുടെ നിര്‍ദ്ദേശപ്രകാരം അഡ്വ.കെ.പത്മനാഭന്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാന്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കിയിരിക്കുകയാണ്.ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് അബ്ദുള്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരുടെയും ബന്ധുക്കള്‍ക്കടക്കം 12 പേരുടെ കൈയില്‍ നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി വ്യക്തമായതോടെ ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍
പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉദുമ കളനാട്ടെ യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28 ന് ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതല്ലാതെ വിശദ വിവരം നല്‍കാത്ത് ദുരൂഹത വര്‍ദ്ധിക്കുകയാണെന്ന് ഇവർ ആരോപിച്ചു.
അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തില്‍ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂര്‍ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നുംലഭിച്ചില്ല.ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യംതയ്യാറായിരുന്നെങ്കിലും കോടതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവായ യുവാവ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. വാർത്ത
സമ്മേളനത്തില്‍കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് , ബി .കെ . ബഷീര്‍ പൂച്ചക്കാട് , ബി .എം . മൂസ , കപ്പണ അബുബക്കര്‍ ,കുഞ്ഞാമ്മദ് സംബന്ധിച്ചു.
0 Comments