ചിറ്റാരിക്കാൽ : കരള്‍ രോഗം ബാധിച്ച്
ഗുരുതരാവസ്ഥയിലുള്ള
മാലോത്തെ ആയിഷ യൂസഫി
61ന് കരള്‍ മകൾ പകുത്ത് നൽകാൻ തയാറാണ് . പക്ഷെ കരൾ
മാറ്റ ശസ്ത്ര ക്രിയക്ക് ആവശ്യമായി വരുന്ന
25 ലക്ഷം രൂപ കണ്ടെ
ത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം .ഇവരെ
സഹായിക്കാൻ ഉദാരമതികൾ മു
ന്നോട്ട് വരണ
മെന്ന് ചികില്‍സ സഹായ കമ്മിറ്റി ഭാരവാഹികള്‍ വാർത്ത സ മ്മേളനത്തില്‍ അറിയിച്ചു. കരള്‍ രോഗ അവസ്ഥ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ കരള്‍ മാറ്റി വച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. സര്‍ജറിക്ക് അടിയന്തിരമായി 25 ലക്ഷം രൂപയാണ് ആവശ്യമായിയുള്ളത്. യാതൊരു മാര്‍ഗ്ഗവുമില്ലാത്ത ആ സഹോദരി മരണം മുന്നില്‍ കണ്ട് വലിയ പ്രയാസത്തിലാണ്. ആയിഷയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന പ്രതീക്ഷയില്‍ ചികില്‍സ കമ്മിറ്റിയും നാട്ടുകാരും. പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകന്‍ അമന്‍ഷാന്‍ തലശ്ശേരി ഒരു ചാരിറ്റി വീഡിയോ ഹോസ്പിറ്റലില്‍ വച്ച് ചെയ്തിട്ടുണ്ട്. നാട്ടിലെ കമ്മിറ്റി അംഗങ്ങ ളെയും നാട്ടുക്കാ രെയും ഉള്‍ പ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്യും.സോഷ്യല്‍ മീഡിയയില്‍ അടക്കം പിന്തുണയുണ്ടാകണമെന്ന്
ചികില്‍സ സഹായ കമ്മിറ്റി അഭ്യര്‍ഥിച്ചു. സഹായ മെത്തിക്കാന്‍ 9744687020, 9526868840 ഗൂഗിള്‍ പേ എക്കൗണ്ടിലും എക്കൗണ്ട് നമ്പര്‍: 19130100073976, ഐ.എഫ്.സി കോഡ്: FDRL0001913 എന്ന എക്കൗണ്ടിലും പണം അയക്കാം. വാർത്ത സമ്മേളനത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫുളവന്‍സര്‍ അമര്‍ഷാന്‍ തലശ്ശേരി , ഷക്കീന ബഷീര്‍ ,അജാനൂര്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ സിന്ധു ബാബു ,ഹാജിറ സലാം, അബ്ദുള്‍ റഹ്മാന്‍ ,ഫസല്‍ റഹ്മാന്‍ സംബന്ധിച്ചു.
0 Comments