Ticker

6/recent/ticker-posts

ഹണിട്രാപ്പ് 28 കാരിയടക്കം ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :മംഗലാപുരത്തെ ഹോട്ടൽ മുറിയില യുവതിക്കൊപ്പം നഗ്ന ചിത്രമെടുത്ത് അഞ്ച് ലക്ഷം തട്ടിയ കേസിൽ 28 കാരിയും  മാങ്ങാട് സ്വദേശിയടക്കം ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ.
മാങ്ങാട്  സ്വദേശിയായ 59 കാരനെ
ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെടുത്ത സംഘത്തെ
യാണ് കേസെടുത്ത് മണിക്കൂറുകൾക്കകം മേൽപ്പറമ്പ
പൊലീസ് കസ്റ്റഡിയിലെടുത്തത്. 
  ദിൽഷാദ്, സിദ്ദീഖ്, ലുബ്ന, ഫൈസൽ ഉൾപെടെ ഉള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ
ചോദ്യം ചെയ്ത് വരികയാണ്. പടന്നക്കാട്, മാങ്ങാട് സ്വദേശികൾക്ക് പുറമെ കോഴിക്കോട് സ്വദേശികളുമുണ്ട്. നഗ്ന ചിത്രം ഒപ്പം നിന്ന് എടുത്തത് 28 കാരിയാണ്.
ഫോണിലൂടെ ലുബ്ന 59കാരനെ പരിചയപ്പെട്ടതിന് ശേഷമാണ് തട്ടിപ്പിന് തുടക്കം. തനിക്ക് ലാപ്പ്ടോപ്പ് വാങ്ങി തരാനെന്ന വ്യാജേന കഴിഞ്ഞ 25 ന് ഉച്ചക്ക് ലുബ്ന,  മംഗലാപുരത്തേക്ക് കൂട്ടി കൊണ്ട് പോയി ഹോട്ടൽ മുറിയിൽ വെച്ച് തന്നോടൊത്തുള്ള നഗ്ന ചിത്രം യുവതി എടുത്തെന്നാണ് പരാതി. പിന്നീട് നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പടന്നക്കാടുള്ള ഏതോ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തെന്നും ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി. ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. തടവിൽ പാർപ്പിച്ച ശേഷം പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചു. ആദ്യം ഗൂഗിൾ പേ വഴി പതിനായിരം രൂപ വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി 26 ന് 490 0 0 0 രൂപയും വാങ്ങിയെന്നാണ് പരാതി. പരാതിക്കാരനെ പടന്നക്കാട്ടെ വീട്ടിൽ എത്തിച്ചായിരുന്നു മർദ്ദിച്ചു. സംഘം കെണി ഒരുക്കി പണം തട്ടി. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉച്ചയോടെ അറസ്റ്റ് ഉണ്ടാകും. പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിനെയാണ് പരാതിക്കാരൻ സമീപിക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.
Reactions

Post a Comment

0 Comments