Ticker

6/recent/ticker-posts

ഹണിട്രാപ്പ് രണ്ട് യുവതികളടക്കം ഏഴ് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : 59 കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസൽ 37, ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എം പി റുബീന 29,   കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ് 48, മാങ്ങാട് സ്വദേശി ദിൽഷാദ് 40,  മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ 40, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി 32, പടന്നക്കാട് സ്വദേശി റഫീഖ് 42 എന്നിവരാണ് അറസ്റ്റിലായത്.

ഫോണിലൂടെ ലുബ്ന 59കാരനെ പരിചയപ്പെട്ടതിന് ശേഷമാണ് തട്ടിപ്പിന് തുടക്കം. തനിക്ക് ലാപ്പ്ടോപ്പ് വാങ്ങി തരാനെന്ന വ്യാജേന കഴിഞ്ഞ 25 ന് ഉച്ചക്ക് ലുബ്ന,  മംഗലാപുരത്തേക്ക് കൂട്ടി കൊണ്ട് പോയി ഹോട്ടൽ മുറിയിൽ വെച്ച് തന്നോടൊത്തുള്ള നഗ്ന ചിത്രം യുവതി എടുത്തെന്നാണ് പരാതി. പിന്നീട് നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പടന്നക്കാടുള്ള ഏതോ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തെന്നും ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി. ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. തടവിൽ പാർപ്പിച്ച ശേഷം പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചു. ആദ്യം ഗൂഗിൾ പേ വഴി പതിനായിരം രൂപ വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി 26 ന് 490 0 0 0 രൂപയും വാങ്ങിയെന്നാണ് പരാതി. പരാതിക്കാരനെ പടന്നക്കാട്ടെ വീട്ടിൽ എത്തിച്ചായിരുന്നു മർദ്ദനം'
Reactions

Post a Comment

0 Comments