കാഞ്ഞങ്ങാട് :വാഹന അപകടത്തിൽ മരിച്ച അജാനൂർ ഇക്ബാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയുടെ കുടുംബത്തിന് ബല്ലാ കടപ്പുറത്ത് നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വെയ്ക്കൽ കർമ്മം വ്യവസായ പ്രമുഖനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ: അബൂബക്കർ കുറ്റിക്കോൽ നിർവ്വഹിച്ചു. വീട് നിർമ്മാണ കമ്മിറ്റി ഭാരവാഹികളും രക്ഷാധികാരികളുമായ അലിഫ് അബ്ദുള്ള, സി.മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, ഫാൻസി കുഞ്ഞബ്ദുല്ല ഹാജി, അശോകൻ ഇട്ടമ്മൽ, സി.എച്ച്. ഹംസ, കെ.രവീന്ദ്രൻ, കുഞ്ഞാമിന , എ. പി .രാജൻ, എ .അബ്ദുല്ല, സി.പി.അബ്ദുൾ റഹ്മാൻ, മൊയ്തു ടിപ്പ് ടോപ്പ്, പി എം ഗഫൂർ, ജയലക്ഷ്മി , സഫീറ ഹുസൈൻ, അഷ്റഫ് പറമ്പത്ത് സംബന്ധിച്ചു.ഉസ്താദ് ഫാറൂഖ് വാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പടം :വാഹന അപകടത്തിൽ മരിച്ച അജാനൂർ ഇക്ബാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയുടെ
കുടുംബത്തിന് വേണ്ടി ബല്ലാ കടപ്പുറത്ത് നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വെയ്ക്കൽ കർമ്മം വ്യവസായ പ്രമുഖനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ: അബൂബക്കർ കുറ്റിക്കോൽ നിർവ്വഹിക്കുന്നു.
0 Comments