Ticker

6/recent/ticker-posts

കുടുംബം വിനോദ യാത്ര പോയ സമയം ഇരു നില വീട് കുത്തി തുറന്ന് 10 പവൻ കവർച്ച ചെയ്തു, വീട്ടുമുറ്റത്ത് ബാഗുകൾ കണ്ടെത്തി

ചെറുവത്തൂർ :കുടുംബം വിനോദ യാത്ര പോയ സമയം വീട് കുത്തി തുറന്ന് 10 പവൻ കവർച്ച ചെയ്തു. ചെറുവത്തൂർ കുട്ടമത്തെ പി.വി.ബാലകൃഷ്ണന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുൻ വശം വാതിൽ കുത്തി തുറന്ന് കിടപ്പ് മുറിയിലെ സെൽഫിൽ നിന്നു മാണ് ആഭരണം കവർന്നത്. ഗൾഫിലായിരുന്ന ബാലകൃഷ്ണന്റെ മകളും ഭർത്താവും കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇത് പ്രമാണിച്ച് വീട് പൂട്ടി കുടുംബം കുടകിലേക്ക് ഇന്നലെ വൈകീട്ട് പോയതാണ്. ഇന്ന് രാവിലെയാണ് കവർച്ച നടന്ന തായി അറിയുന്നത്. ബന്ധുക്കൾ നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടപെട്ടെന്ന് വ്യക്തമായി. കുടുംബം തിരിച്ചെത്തിയാലെ കൂടുതൽ എന്തെങ്കിലും പോയിട്ടുണ്ടോയെന്ന് അറിയൂ. ഗൾഫിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളടക്കം ഇരു നില വീട്ടിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നാല് ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കവർച്ചാ സംഘത്തിന്റെ താണോയെന്ന് സംശയിക്കുന്നു.
Reactions

Post a Comment

0 Comments