Ticker

6/recent/ticker-posts

യു.കെ വിസ യുവതിയിൽ നിന്നും എട്ടര ലക്ഷം തട്ടിയ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക് എതിരെ കേസ്

ചിറ്റാരിക്കാൽ :യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടര ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് സ്ത്രീയുൾപ്പെടെ മൂന്ന് പേർക്കെതിരെ  കേസെടുത്തു. പാലാവയൽ നെല്ലിക്കാമല തെക്കിൻകാട്ടിൽ ഹൗസിൽ ടി.സി. ജോസ്ന (30)യുടെ പരാതിയിലാണ് കേസ്.കോതമംഗലം സ്വദേശികളായ
ഹെർണി കെ പൗലോസ്, ബേബി വർക്കി, ആൻ മരിയ എന്നിവർക്കെതിരെയാണ് 
ചിറ്റാരിക്കൽ പൊലീസ് കേസെടുത്തത്.
 കഴിഞ്ഞവർഷം ആഗസ്റ്റ് 25 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയത്.എന്നാൽ വിസ നൽകാതിരിക്കുകയും വാങ്ങിയ തുക തിരിച്ചു നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ജോസ്ന പരാതി നൽകിയത്.
Reactions

Post a Comment

0 Comments