Ticker

6/recent/ticker-posts

കള്ളന്മാരെ കൊണ്ട് സ്കൂളുകൾക്കും രക്ഷയില്ലരണ്ടിടത്ത് മോഷണം

കാഞ്ഞങ്ങാട്:കള്ളന്മാരെ കൊണ്ട് സ്കൂളുകൾക്കും രക്ഷയില്ലാതായി.രണ്ട് സ്കൂളുകളിൽ മോഷണം.
സ്കൂൾ മുറി കുത്തിത്തുറന്ന് ആംപ്ലിഫയറും മൈക്രോ ഫോണും കവർന്നു. കോട്ടിക്കുളം തിരുവക്കോളി ഗവ. എൽ .പി സ്കൂളിലാണ്കവർച്ച നടന്നത്.സ്കൂൾ ലാബിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്.ഡിസംബർ 30ന്11. 30 നം ഈ മാസം ഒന്നിന് രാവിലെ ഒൻപതിനുമിടയിലാണ് സംഭവം. 15000 രൂപ വില വരുന്ന അഹൂജ കമ്പനിയുടെ പി.എ മിക്സ്ർ ആംപ്ലിഫറും മൈക്രോഫോണുമാണ്  നഷ്ടപ്പെട്ടത്. പ്രഥമാധ്യാപിക ഉദിനൂർ നന്ദഗോകുലം ഹൗസിൽ  രമാദേവിയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
ചട്ടഞ്ചാലിൽ
സ്കൂൾ ഐ.ടി ലാബിൽ നിന്നും രണ്ട് ലാപ്ടോപ്പുകൾ കവർന്നു.ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് കവർച്ച.ഡിസംബർ 22നും ഈ മാസം മൂന്നിനുമിടയിലാണ് സംഭവം. സ്കൂളിലെ ഒന്നാം നിലയിലെ ലാബിൻ്റെ ജനലിൽ വഴി ലാപ്ടോപ്പുകൾ കൈക്കലാക്കിയതാണ് സംശയം. 60,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രഥമാ ധ്യാപകൻ പി. വി. മനോജ് കുമാറിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.
ബേക്കൽ പൊലീസ് സ്റ്റേഷനിൽ മുൻപും സ്കൂളിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് കേസുണ്ട്.

Reactions

Post a Comment

0 Comments