Ticker

6/recent/ticker-posts

ബുള്ളറ്റ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ചു

ബേക്കൽ:  ബുള്ളറ്റ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവന്‍ ബേക്കൽ വിഷ്ണുമഠം യജമാൻ നഗറിലെ  കുഞ്ഞിരാമൻ 65 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിക്ക് ബേക്കൽ ചിറമ്മൽ  സ്കൂളിന് സമീപം സംസ്ഥാന പാതയിലാണ് അപകടം. പള്ളിക്കര ഭാഗത്ത് നിന്നും വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. നാട്ടുകാർ  ഉദുമ നഴ്സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടെക്ക് കൊണ്ടു പോകും വഴിയാണ് മരണം. ഭാര്യ: പാച്ചു. മക്കൾ : ജാനകി, പ്രേമ (കാസർകോട്), സുനിൽ (ദുബായ്) , ദേവി, ഗോവിന്ദൻ, ഗോപി, കരുണൻ 
പരേതനായ ബാബു. മരുമക്കൾ: ഷക്കീല, ചന്ദ്രൻ ( കാസർകോട് ), സുജാത , സൂമീഷ ( കണ്ണൂർ ), അനിൽ, പരേതനായ സുബ്രഹ്മണ്യൻ. 

Reactions

Post a Comment

0 Comments