Ticker

6/recent/ticker-posts

ഒന്നര മാസം മുൻപ് വിവാഹിതയായ യുവതി പുഴയിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഒന്നര മാസം മുമ്പ് വിവാഹിതയായ നവവധുവിനെ  പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി റോഡിലെ ഓട്ടോ ഡ്രൈവർ മുഹമ്മദിൻ്റെയും സുബൈദയുടെയും മകൾ വി.എസ്.
 തഫ്സീന 27ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം കാപ്പിൽ പുഴയിലാണ് നാട്ടുകാർ യുവതിയെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. .ബേക്കൽ പൊലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരിച്ചിരുന്നു. 
മൃതദേഹം മോർച്ചറിയി ലേക്ക് മാറ്റി.
സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ്രിയ, തസ് ലിയ.
Reactions

Post a Comment

0 Comments