Ticker

6/recent/ticker-posts

കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡറുമായി വന്ന യുവതിയെയും മക്കളെയും തടഞ്ഞു മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഭർത്താവിന്റെ വീട്ടിലേക്ക് കോടതി പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം എത്തിയ യുവതിയെയും മക്കളെയും ബന്ധുവിനെയും വീട്ടിൽ കയറ്റിയില്ലെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. കോടതി നിർദേശം ലംഘിച്ചുവെന്ന പരാതിയിലാണ് കേസ്.പൂച്ചക്കാട് സ്വദേശിനിയുടെ പരാതിയിൽ കല്ലുരാവിലെ സുബൈദ, അബൂബക്കർ , ജുനൈദ
 എന്നിവർക്കെതിരെയാണ്
ഹോസ്ദുർഗ് പൊലീസ്
 കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് സംഭവം. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡറുമായാണ് യുവതി എത്തിയത്. കോടതി ഉത്തരവ് ലംഘിച്ചതിനടക്കമാണ് കേസ്.
Reactions

Post a Comment

0 Comments