Ticker

6/recent/ticker-posts

റിട്ട. ബാങ്ക് ഉദ്യോഗസ്ഥ കുഴഞ്ഞ് വീണ് മരിച്ചു

നീലേശ്വരം: റിട്ട. ബാങ്ക് ഉദ്യോഗസ്ഥയായ വീട്ടമ്മയെ
വീട്ടിൽ കുഴഞ്ഞ് വീണ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥ നീലേശ്വരം തേർവയലിലെ ഭാനുമതി കോറോത്ത് 65 ആണ് മരിച്ചത്.
ഇന്ന് വൈകീട്ട്4 മണി
യോടെ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു.  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 സംസ്കാരം ബുധനാഴ്ച വൈകിട്ട് 6 ന് നീലേശ്വരം കിഴക്കൻ കൊഴുവലിലെ സമുദായ ശ്മശാനത്തിൽ. പരേതനായ ചാത്തു നായരുടെയും തമ്പായി അമ്മയുടെയും മകളാണ്. ഭർത്താവ്: ബാലൻ അരമന (വിമുക്തഭടൻ). മകൾ: ഹർഷിത (വിദ്യാർത്ഥിനി). സഹോദരങ്ങൾ: ദാമോദരൻ കോറോത്ത്, തമ്പാൻ കോറോത്ത്.

Reactions

Post a Comment

0 Comments