Ticker

6/recent/ticker-posts

സംസ്ഥാന തായ് കോൺ ഡോ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: ജനുവരി 5, 6 തീയ്യതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന 25 മത് സബ് ജൂനിയർ കിഡീസ് തായ് കോൺ ഡോ ചാമ്പ്യൻ ഷിപ്പിൽ 430 പോയിന്റ് നേടി കാസർകോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 243 പോയിന്റ് നേടി കോഴിക്കോട് ആണ് റണ്ണറപ്പ്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 166 പോയിന്റ് നേടി ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ 118 പോയിന്റ് നേടി . കിഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ 93 പോയിന്റും ആൺകുട്ടികളുടെ വിഭാഗത്തിൽ 53 പോയിന്റും നേടിയാണ്  നേട്ടം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയവർ ഛത്തീസ്ഗഢിലെ റായ്പൂറ്  നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കും. ചാമ്പ്യൻമാർക്ക് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ട്രോഫികൾ സമ്മാനിച്ചു. തായ് ക്വോൺഡോ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് ഡോ. കെ.വാസുകി അധ്യക്ഷം വഹിച്ചു.
Reactions

Post a Comment

0 Comments