Ticker

6/recent/ticker-posts

നീലേശ്വരത്തെ വ്യാജ രേഖ കേസിൽ കെ.വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട്: കെ. വിദ്യ അധ്യാപിക നിയമനത്തിന് വ്യാജരേഖ ചമച്ചുവെന്ന കേസിൽ നീലേശ്വരം ഇൻസ്പെക്ടർ
പ്രേം സദൻ
പൊലീസ് കോടതിയിൽ കുറ്റപത്രം
 സമർ പ്പിച്ചു.
ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കരിന്തളം കോളേജിൽ താൽകാലിക അധ്യാപിക നിയമനത്തിന്
വ്യാജരേഖ നിർമ്മിക്കൽ, വ്യാജരേഖ സമർപ്പിക്കൽ,വഞ്ചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തി. കേസിൽ കെ. വിദ്യയെ നീലേശ്വരം
പൊലീസ് നേരത്തെ
അറസ്റ്റ് ചെയ്തിരുന്നു.
വ്യാജരേഖ നിർമ്മിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ്  കണ്ടെത്തിയത്. സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉ പേക്ഷിച്ചുവെന്നുമാണ് വിദ്യ  മൊഴി നൽകിയിരുന്നത്.
Reactions

Post a Comment

0 Comments