കാഞ്ഞങ്ങാട് : സ്റ്റേറ്റ്ബാങ്കിലെ സർവീസ് സെൻ്ററിൽ നിന്നെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഒ.ടി.പി
കൈക്കലാക്കിയേ ശേഷം അജ്ഞാതൻ
കാഞ്ഞങ്ങാട് സ്വദേശിയുടെ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു. ഹോസ്ദുർഗ് എൽ.വി ടെമ്പിൾ റോഡിലെ കാർത്തു വയൽ കെ. മനോഹര 56 യുടെ പണമാണ് നഷ്ടമായത്. കെ. എസ്. ഇ. ബി ഉദ്യോഗസ്ഥനാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ 10 ന് ഉച്ചക്കാണ് മോഹന യുടെ മൊബൈൽ ഫോണിലേക്ക് കോൾ എത്തുന്നത്. എസ്. ബി. ഐ യുടെ യോനോ ആപ്പ്
ബ്ലോക്ക് ആയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഫോൺകോൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർവീസ് സെൻ്ററിൽ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. തുടർന്ന് ഒ.ടി.പി കൈക്കലാക്കി 549900 രൂപ അകൗണ്ടിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments