Ticker

6/recent/ticker-posts

ഇരിയയിൽ മഹാത്മ ഗാന്ധിയുടെ ശിൽപ്പം ഒരുങ്ങുന്നു

ഇരിയ:പുല്ലൂർ ഇരിയ ഗവ. ഹൈസ്കൂളിനുമുന്നിൽ സ്ഥാപിക്കുന്നതിനായി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ആറടി ഉയരമുള്ള 
പൂർണകായ ശിൽപ്പം ഒരുങ്ങുന്നു. നാലടി ഉയരത്തിലുള്ള  ചെങ്കൽ പീഠത്തിന് മുകളിലാണ് വെങ്കല വർണത്തിലുള്ള ഫൈബർ ശിൽപ്പം സ്ഥാപിക്കുക. ശിൽപ്പ
കലാ രംഗത്ത് ശ്രദ്ധേയനായ യുവ ശിൽപി ചിത്രൻ കുഞ്ഞിമംഗലം ആണ് കണ്ണട വെച്ച് പുഞ്ചിരി തൂകി ഒരുകയ്യിൽ വടിയും മറുകയ്യിൽ ഗീതയുമായി നടന്നു നീങ്ങുന്ന രീതിയിലുള്ള ശിൽപ്പം ഒരുക്കുന്നത്. കളിമണ്ണിൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡ് ചെയ്തതിനു ശേഷം ഫൈബറിലാണ് മൂന്ന് മാസത്തിലേറെ നീണ്ട ശ്രമകരമായ ദൗത്യം പൂർതികരിച്ചത്. വിദ്യാലയ വികസനസമിതിയും പി. ടി. എ യുമാണ് 
നിർമാണത്തിനാവശ്യമായ സഹായവും മാർഗനിർദ്ദേശങ്ങളും നൽകിയത്.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ പത്തുമണിക്ക് പത്മശ്രീ വി. പി. അപ്പുക്കുട്ടപ്പൊതുവാൾ  അനാച്ഛാദനം ചെയ്യും.
Reactions

Post a Comment

0 Comments