Ticker

6/recent/ticker-posts

പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ

കാസർകോട്:പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ 
പൊലീസ്കഞ്ചാവുമായി പിടികൂടി. ബാരമാങ്ങാട് സ്വദേശി എം. മുഹമ്മദ് ഹാഷിദിനെ 26 യാണ് കാസർകോട്
ടൗൺ എസ്.ഐ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. 250 ഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. കാസർകോട് പ്രസ് ക്ലബ്ബ് ജംഗ്ഷന് സമീപത്ത് നിന്നും വൈകീട്ടാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്.ഐ യും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ ബേക്കൽ സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments