Ticker

6/recent/ticker-posts

രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരാൾ ബസ് കണ്ടക്ടറെന്ന് സംശയം

കാസർകോട്: കാസർകോട് പള്ളത്ത് രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവരിൽ
ഒരാൾ ബസ് കണ്ടക്ടറെന്ന് സംശയത്തെ തുടർന്ന് മാതാവിനോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ അജിത്ത് കുമാർ ഉത്തര മലബാറിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ 5 മണിക്കാണ് 25-30 വയസ് പ്രായമുള്ള യുവാക്കളെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടത്. സുബഹി നിസ്ക്കാരത്തിനായി പള്ളിയിൽ പോവുകയായിരുന്ന പള്ളത്തെ മുഹമ്മദ് ഷഹീദാണ് മൃതദേഹങ്ങൾ കണ്ട് പൊലീസിൽ വിവരം അറിയിക്കുന്നത്. മൃതദേഹം ഒന്ന് പാളത്തിലും രണ്ടാമത്തേത് ട്രാക്കിന് പുറത്തുമായാണ് കിടന്നിരുന്നതെന്ന് മുഹമ്മദ് ഷഹീദ് ഉത്തര മലബാറിനോട് പറഞ്ഞു. ചെറിയ പരിക്കുകൾ മാത്രമെയുള്ളൂ. നെല്ലിക്കട്ട സ്വദേശിയാണോയെന്ന സംശയത്തിലാണ് മാതാവിനോട് വരാൻ പൊലീസ് ആവശ്യപ്പെട്ടത്.
Reactions

Post a Comment

0 Comments