Ticker

6/recent/ticker-posts

യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു പൊലീസ് കേസായി

കാഞ്ഞങ്ങാട് : ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയം നോക്കി
യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു. പൊലീസ് കേസായി.  കുമ്പള
റോഡിൽ താമസിക്കുന്ന ആൾക്കെതിരെയാണ് ഭർതൃമതി നൽകിയ പരാതിയിൽ
അമ്പലത്തറ പൊലീസ് കേസെടുത്തത്. ഭർത്താവും മക്കളും പുറത്ത് പോയ സമയത്ത് യുവതി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്ത് അയൽവാസി വീട്ടിലേക്ക് ക്ഷണിച്ചതായാണ് പരാതി. ഇതേ തുടർന്ന് യുവതി വാതിലടച്ചു. അമ്പലത്തറ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രശ്നം ഒത്ത് തീർപ്പിലെത്തി. ഇതിന് ശേഷം യുവതിയെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ചതോടെയുവതി വീണ്ടും പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.
Reactions

Post a Comment

0 Comments